പാമ്പുരുത്തി: ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് പാമ്പുരുത്തിയിൽ നൽകിവരുന്ന റമദാൻ കഞ്ഞി വിതരണ പദ്ധതിക്ക് ജെട്ടി ബ്രദേഴ്സിൻ്റെ കൈത്താങ്ങ്. നാട്ടിലെ മുഴുവൻ കുടുംബങ്ങൾക്കും റമദാനിലെ എല്ലാ ദിവസവും കഞ്ഞി വിതരണം ചെയ്യുന്ന ഈ പുണ്യപദ്ധതിയിലേക്കാണ് ജെട്ടി ബ്രദേഴ്സ് 15,500 രൂപ സംഭാവനയായി നൽകിയത്.
ചടങ്ങിൽ വെച്ച് ജെട്ടി ബ്രദേഴ്സ് ഭാരവാഹി എം. യാസിർ തുക കൈമാറി. ഡ്രോപ്സ് സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട്, എം. റാസിഖ് എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. വി.കെ. ശമീം, ഖലീൽ എന്നിവർ ഈ സ്നേഹക്കൈമാറ്റ ചടങ്ങിൽ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

