കുറ്റ്യാട്ടൂർ: ഗ്രാമീണ മേഖലയിലെ കർഷകർക്കും വനിതകൾക്കും സ്വയംതൊഴിലും വരുമാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ ‘ആട് ഗ്രാമം’ പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആട് വിതരണം നടപ്പിലാക്കുന്നത്.
പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടർ ഡോ. അമിത ഏവർക്കും സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കർഷകർ, പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

