✍️ അനീസ് കണ്ണാടിപറമ്പ
കണ്ണാടിപ്പറമ്പ്: അർഹരായ കുടുംബങ്ങൾക്കായി കണ്ണാടിപ്പറമ്പ് സഹായ കൂട്ടായ്മ പി.പി. അസ്‌ലം ചാരിറ്റി വാട്സ്ആപ്പ് ഗ്രൂപ്പ് നൽകുന്ന റമദാൻ കിറ്റിന്റെ ഈ വർഷത്തെ ഒന്നാം ഘട്ട വിതരണത്തിന് തുടക്കമായി. പള്ളേരി അമ്പിയ വൽ മുർസലീൻ മസ്ജിദ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ മുശാവറ അംഗവും നൂഞ്ഞേരി ദർസ് മുദരിസുമായ മുഹമ്മദ് അഷ്‌റഫ് അൽ ഖാസിമി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
നെയ്ച്ചോറരി, പുഴുങ്ങലരി, പച്ചരി, ചെറുപയർ, പരിപ്പ്, ഈത്തപ്പഴം, പഞ്ചസാര, ചായപ്പൊടി, എണ്ണ, ഉപ്പ് എന്നിവ ഉൾപ്പെടെ 12 അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് അർഹരായവർക്ക് വിതരണം ചെയ്യുന്നത്. ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കാതെ, അർഹതപ്പെട്ടവരെ പ്രത്യേകം തിരഞ്ഞുപിടിച്ച് അവർക്ക് നേരിട്ട് കിറ്റുകൾ എത്തിച്ചു നൽകുന്നതാണ് ഈ കൂട്ടായ്മയുടെ പ്രവർത്തന രീതി.
കൂട്ടായ്മയിലേക്ക് ഫണ്ട് ലഭ്യമാകുന്നതിന് അനുസരിച്ച് റമദാൻ മാസം അവസാനിക്കുന്നത് വരെ വിവിധ ഘട്ടങ്ങളിലായി കിറ്റ് വിതരണം തുടരുമെന്ന് കണ്ണാടിപ്പറമ്പ് സഹായ കൂട്ടായ്മ ഗ്രൂപ്പ് അഡ്മിൻ സാജിർ പള്ളേരി അറിയിച്ചു..
ചടങ്ങിൽ കണ്ണാടിപ്പറമ്പ് ടൗൺ ജുമാ മസ്ജിദ് ഇമാം ഷെരീഫ് അസദി ബക്കളം, ടൗൺ ജുമാ മസ്ജിദ് മുഅദ്ദിൻ അലി ഉസ്താദ്, അമ്പിയാഉൽ മുർസലീൻ മസ്ജിദ് ഇമാം ഇർഷാദ് സി.വി, സുഹൈർ കെ.എൻ, അമർ, സലീം ആർ.ജെ, മുനീർ പി.എം, ഫിറോസ് മൗലവി, സുബൈർ എം.പി തുടങ്ങി നിരവധി പേർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

