കൊളച്ചേരിയിൽ നാളെ ‘ജനങ്ങളോടൊപ്പം ജനപ്രതിനിധി’ ജനസമ്പർക്ക പരിപാടി; സിനിമാതാരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥി

Anees kannadiparamba

കൊളച്ചേരി: ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് പ്രശ്നപരിഹാരവും ആശയവിനിമയവും ലക്ഷ്യമിട്ട് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ തലത്തിൽ ‘ജനങ്ങളോടൊപ്പം ജനപ്രതിനിധി’ ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു. നാളെ (മാർച്ച് 8, ഞായർ) വൈകുന്നേരം 4.30-ന് കൊളച്ചേരി ഇ.പി.കെ.എൻ.എസ് (EPKNS) സ്‌കൂളിലാണ് വിപുലമായ പരിപാടി നടക്കുന്നത്.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു ജനസമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരം സന്തോഷ് കീഴാറ്റൂർ ചടങ്ങിൽ മുഖ്യാതിഥിയാകും. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. ജോയിന്റ് ബി.ഡി.ഒ ടി.വി. രഘുവരൻ പദ്ധതി വിശദീകരണം നടത്തും.

യോഗത്തിൽ കെ. രാമകൃഷ്ണൻ മാസ്റ്റർ സ്വാഗതവും പി.പി. കുഞ്ഞിരാമൻ നന്ദിയും പറയും. പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശവുമായി വാടി സജി അവതരിപ്പിക്കുന്ന ‘മക്കൾ’ എന്ന ഏകപാത്ര നാടകവും വിവിധ കലാപരിപാടികളും അരങ്ങേറും. വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കലാ-സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!