കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഫലവൃക്ഷത്തൈ വിതരണം’ ഉദ്ഘാടനം ചെയ്തു. ഇന്ന് (ചൊവ്വാഴ്ച) രാവിലെ കൃഷിഭവൻ പരിസരത്ത് വെച്ചാണ് ചടങ്ങുകൾ നടന്നത്.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ വിതരണോദ്ഘാടനം നിർവഹിച്ചു. കാർഷിക മേഖലയ്ക്ക് കരുത്തേകാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പഞ്ചായത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സൻ കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ റിൻസി റോസ് ടി. ജോൺ സ്വാഗതം പറഞ്ഞു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫസീല പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെഹ്മത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ സജീവ് കെ.പി എന്നിവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അർപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

