കൊളച്ചേരി: എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷന്റെ ആഭിമുഖ്യത്തിൽ ‘ജനങ്ങളോടൊപ്പം ജനപ്രതിനിധി’ എന്ന പേരിൽ ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു. മാർച്ച് 8 ഞായറാഴ്ച വൈകുന്നേരം 4.30-ന് കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ എ.എൽ.പി സ്കൂളിൽ വെച്ചാണ് പരിപാടി നടക്കുക.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു നിർവഹിക്കും. പ്രമുഖ സിനിമാ താരം സന്തോഷ് കീഴാറ്റൂർ ചടങ്ങിൽ മുഖ്യാതിഥിയാകും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ബിന്ദു മുഖ്യപ്രഭാഷണം നടത്തും.
വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കലാ-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. പൊതുജനങ്ങൾക്ക് തങ്ങളുടെ പ്രശ്നങ്ങളും നിർദ്ദേശങ്ങളും ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്താനും മികച്ച ഇടപെടലുകൾ നടത്താനുമുള്ള വേദിയായാണ് ഈ ജനസമ്പർക്ക പരിപാടി ഒരുക്കിയിട്ടുള്ളത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

