നാറാത്ത്: ബി.ജെ.പിയുടെ ലക്ഷ്യം കേവലം വോട്ട് വർദ്ധിപ്പിക്കലല്ല, മറിച്ച് ഇത്തവണ മണ്ഡലം പിടിച്ചെടുക്കുകയാണെന്ന് ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് കെ.കെ. വിനോദ് കുമാർ. നാറാത്ത് ബി.ജെ.പി പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടത്-വലത് മുന്നണികളുടെ കുത്തകകൾ തകർത്ത് മണ്ഡലം പിടിച്ചെടുക്കാൻ പ്രവർത്തകർ കഠിനാധ്വാനം ചെയ്യണം. എല്ലാ ബൂത്തുകളിലെയും അവസാനത്തെ വോട്ടറെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കണം. കേന്ദ്ര സർക്കാർ നടപ്പിലാക്കിവരുന്ന വികസന പ്രവർത്തനങ്ങൾ വോട്ടർമാരോട് വിശദീകരിച്ച് മനസ്സിലാക്കിക്കൊടുക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് നിർദ്ദേശിച്ചു. കേരളത്തിലെ വോട്ടർമാർ ബി.ജെ.പിയെ സ്വീകരിക്കുന്ന അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും, ഇതിനായി എല്ലാ പ്രവർത്തകരും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിന് സജ്ജരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൺവെൻഷനിൽ നാറാത്ത് ഏരിയ പ്രസിഡൻ്റ് സി.വി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ശ്രീജു പുച്ചേരി സ്വാഗതം പറഞ്ഞു. ചിറക്കൽ മണ്ഡലം ജനറൽ സെക്രട്ടറി പി.ടി. രത്നാകരൻ (കണ്ണാടിപ്പറമ്പ്) പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.എൻ. മുകുന്ദൻ, കണ്ണാടിപ്പറമ്പ് ഏരിയ വൈസ് പ്രസിഡൻ്റ് അതുൽ പി.സി. എന്നിവർ സംബന്ധിച്ചു. ഉണ്ണികൃഷ്ണൻ നാറാത്ത് നന്ദി പ്രകാശിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

