കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പട്ടികജാതി വിശേഷാൽ ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി നടപ്പിലാക്കേണ്ട പദ്ധതികൾ ഗ്രാമസഭയിൽ ചർച്ച ചെയ്തു.
ആരോഗ്യം-വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പങ്കജാക്ഷൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി. നാരായണൻ, എ.എസ്. ഹുസൈൻ കെ.കെ, എസ്.സി പ്രമോട്ടർ ദിൽന തുടങ്ങിയവർ സംസാരിച്ചു. ഗുണഭോക്താക്കളും ജനപ്രതിനിധികളും ഗ്രാമസഭയിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

