‘നവകേരളത്തിനായ് കുറ്റ്യാട്ടൂർ’; 2026-27 പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പ്രവാസി ഗ്രാമസഭ സംഘടിപ്പിച്ചു

Kannadiparamba online news

കുറ്റ്യാട്ടൂർ: ‘നവകേരളത്തിനായ് കുറ്റ്യാട്ടൂർ’ എന്ന വിപുലമായ ക്യാമ്പയിന്റെ ഭാഗമായി 2026-27 വാർഷിക പദ്ധതി രൂപീകരണത്തിനായി വിശേഷാൽ പ്രവാസി ഗ്രാമസഭ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. സുശീല അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യങ്ങളിൽ പ്രവാസികൾക്ക് നൽകാൻ കഴിയുന്ന സഹായ സഹകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. വാർഡ് മെമ്പർ വി.സി. ജയപ്രകാശൻ, സി.കെ. പ്രദീപൻ എന്നിവർ സംസാരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രവാസികൾ ഗ്രാമസഭയിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!