മയ്യിൽ : കാർ തടഞ്ഞു നിർത്തി അശ്ലീലഭാഷയിൽ ചീത്തവിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വടിവാൾ കൊണ്ട് കാറിൻ്റെ ഗ്ലാസ് അടിച്ചു പൊളിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചെക്കിക്കുളം കോട്ടുങ്ങലിലെ പി.വി. റിജേഷിൻ്റെ (37) പരാതിയിലാണ് ചെക്കിക്കുളത്തെ തൻസീറിനെതിരെ മയ്യിൽ പോലീസ് കേസെടുത്തത്. ഈ മാസം രണ്ടിന് വൈകുന്നേരം 6.45 മണിക്ക് പരാതിക്കാരൻ സഹോദരനെയും അമ്മാവനെയും ഉടമസ്ഥതയിലുള്ള കെ എൽ 59.എഫ്. 3470 നമ്പർ കാറിൽ അഞ്ചരക്കണ്ടിയിലേക്ക് പോകവെ മാണിയൂർ ചെക്കിക്കുളം കണ്ടിലക്കണ്ടിയിൽ വെച്ചാണ് സംഭവം. കാറിന് കേടുപാടു വരുത്തിയതിന് 40,000 രൂപയുടെ നഷ്ടം സംഭവിച്ചു. മുൻവിരോധം കാരണമാണ്പ്രതി അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

