ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ് യൂണിയൻ പ്രചരണ ജാഥയ്ക്ക് കരിങ്കൽക്കുഴിയിൽ സ്വീകരണം നൽകി

Kannadiparamba online news

മയ്യിൽ : ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് കരിങ്കൽക്കുഴിയിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി.

സ്വീകരണ യോഗത്തിൽ ഇ.പി. ജയരാജൻ സ്വാഗതം പറഞ്ഞു. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാഥാ ലീഡർ വി.കെ. ബാബുരാജ്, അരക്കൻ പുരുഷോത്തമൻ തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു. പണിമുടക്കിന്റെ ആവശ്യകതയെക്കുറിച്ചും കേന്ദ്ര സർക്കാരിന്റെ നയങ്ങൾ തൊഴിലാളി വർഗ്ഗത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചും നേതാക്കൾ വിശദീകരിച്ചു. വിവിധ ട്രേഡ് യൂണിയനുകളിൽപ്പെട്ട നിരവധി തൊഴിലാളികൾ ചടങ്ങിൽ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!