ഹരാരെ: ലോക ക്രിക്കറ്റിലെ യുവരാജാക്കന്മാരായി ഇന്ത്യ വീണ്ടും അധികാരമേറ്റു. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തോൽപ്പിച്ച് ഇന്ത്യ ആറാം തവണയും ലോകകിരീടം ചൂടി. ഇന്ത്യ ഉയർത്തിയ 412 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് എല്ലാവരും പുറത്തായി.
വൈഭവ് സൂര്യവൻഷിയുടെ റെക്കോർഡ് ബാറ്റിംഗാണ് (80 പന്തിൽ 175) ഇന്ത്യക്ക് കരുത്തായത്. മറുപടി ബാറ്റിംഗിൽ 115 റൺസെടുത്ത കലേബ് ഫാൽകോണർ ഇംഗ്ലണ്ടിനായി പൊരുതിയെങ്കിലും ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ ഇംഗ്ലീഷ് പട തകർന്നടിഞ്ഞു. ഇന്ത്യക്കായി ആർ.എസ്. ആംബ്രിഷ് മൂന്നും ദീപേഷ് ദേവേന്ദ്രൻ രണ്ടും വിക്കറ്റ് വീഴ്ത്തി.
ആദ്യ ഓവറുകളിൽ മലയാളി താരം ആരോൺ ജോർജിനെ (9) നഷ്ടമായെങ്കിലും വൈഭവും ക്യാപ്റ്റൻ ആയുഷ് മാത്രെയും (53) ചേർന്ന് രണ്ടാം വിക്കറ്റിൽ 142 റൺസ് കൂട്ടിചേർത്ത് ഇന്ത്യയെ സുരക്ഷിതമാക്കി. 15 ഫോറും 15 സിക്സറുമടക്കം 175 റൺസ് നേടിയ വൈഭവ് ലോകകപ്പ് ഫൈനലിലെ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചു. മധ്യനിരയിൽ വേദാന്ത് ത്രിവേദി (32), അഭിഗ്യാൻ കുണ്ടു (40), കനിഷ് ചൗഹാൻ (37*) എന്നിവരും മികച്ച പ്രകടനം നടത്തി. ആറാം ലോകകിരീടം നേടുന്നതോടെ അണ്ടർ-19 ക്രിക്കറ്റിലെ തങ്ങളുടെ ആധിപത്യം ഇന്ത്യ ഒരിക്കൽ കൂടി ഉറപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

