ന്യൂഡൽഹി: രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ദേശീയ ആഘോഷങ്ങൾക്ക് ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകും. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികവും യുവശക്തിയും പ്രമേയമാക്കിയാണ് ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടക്കുന്നത്.
ചരിത്രത്തിലാദ്യമായി ഇത്തവണ ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും. സമീപകാലത്ത് നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തുന്ന പ്രഖ്യാപനങ്ങളെ ഏറെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.
കേന്ദ്രസർക്കാരിന്റെ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ ഏറ്റെടുത്തതോടെ രാജ്യമൊട്ടാകെ ത്രിവർണ നിറത്താൽ മുഖരിതമായിരിക്കുകയാണ്. പാതകളും സർക്കാർ ഓഫീസുകളും പാർലമെന്റ് മന്ദിരവുമടക്കം ത്രിവർണപതാകകളാൽ അലങ്കരിച്ചിട്ടുണ്ട്. ദേശസ്നേഹം വിളിച്ചോതുന്ന മുദ്രാവാക്യങ്ങളുമായി വിദ്യാർഥികളുടെ തിരംഗയാത്രകൾ വെള്ളിയാഴ്ച ഡൽഹിയുടെ വീഥികളിൽ നിറഞ്ഞുനിന്നിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

