കെ സുരേന്ദ്രൻ ബിജെപി ദേശീയ സെക്രട്ടറി; ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി, അബ്ദുള്ളക്കുട്ടിയെ മാറ്റി

Kannadiparamba online news
Screenshot

ഡൽഹി: ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി. പുതിയ ബിജെപി ദേശീയഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 2 പേർ ദേശീയ സെക്രട്ടറിമാരാകും. അനിൽ ആന്റണി, കെ സുരേന്ദ്രൻ എന്നിവർ ദേശീയ സെക്രട്ടറിമാരാകും. 13 വൈസ് പ്രസിഡന്റുമാര്‍, എട്ട് ജനറല്‍ സെക്രട്ടറിമാര്‍ അടങ്ങുന്ന പുതിയ പട്ടിക പുറത്തിറക്കി. പുനഃസംഘടനയിൽ അനുഭവസമ്പത്തും പുതുതലമുറയുടെ ഊർജ്ജവും ഒരേപോലെ സംയോജിപ്പിക്കാനാണ് ബിജെപി നീക്കം.

അനില്‍ ആന്‍റണി നിലവിൽ ദേശീയ സെക്രട്ടറിയായി തുടരും. എന്നാൽ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അബ്ദുള്ളക്കുട്ടിയെ മാറ്റി. ബി.എല്‍.സന്തോഷ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. പീയുഷ് ഗോയലിനെ ദേശീയ ട്രഷററായി നിയമിച്ചു. ഹേമന്ത് ജോഷി യുവമോർച്ച അധ്യക്ഷനാകും. വസുന്തര രാജെ സിദ്ധ്യ ഉപാധ്യക്ഷയാകും. രാം മാധവ് ബിജെപി ഉപാധ്യക്ഷനാകും. സ്മൃതി ഇറാനി ദേശീയ ജനറല്‍ സെക്രട്ടറിയാകും.

2027-ൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടുകൊണ്ടാണ് ഈ മാറ്റങ്ങൾ വരുത്തുന്നത്. പാർട്ടിക്കുള്ളിലെ തലമുറമാറ്റത്തിന്റെ വ്യക്തമായ സൂചന നൽകുന്നതാണ് ഈ സംഘടനാ പുനഃസംഘടന. യുവത്വം, സ്ത്രീ പ്രാതിനിധ്യം, പ്രാദേശിക സംതുലനം എന്നിവയിൽ ഊന്നിയുള്ള പുതിയ ഘടന ബിജെപിയുടെ ദേശീയ തന്ത്രങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലിയിരുത്തൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!