റിട്ട. ജീവനക്കാരനെതിരെ പോക്സോ കേസ്

Kannadiparamba online news
Screenshot

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗീക ഉദ്ദേശത്തോടെ നഗ്നതാ പ്രദർശനം നടത്തിയ റിട്ട. ജീവനക്കാരനെതിരെ പരാതിയിൽ പോക്സോ നിയമപ്രകാരം ടൗൺ പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനൊന്ന് വയസ്സുകാരിയുടെ പരാതിയിലാണ് ചാലാട് സ്വദേശി റിട്ട. ജീവനക്കാരനായ 60 കാരനെതിരെ പോലീ സ് കേസെടുത്തത്. കഴിഞ്ഞ മാസം ഒരു ദിവസം പകൽ സമയത്താണ് സംഭവം. പ്രതി ലൈംഗീക ഉദ്ദേശത്തോടെ ലൈംഗീകാവയവം കുട്ടിയെ കാണിച്ചു വശപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പിന്നീട് കുട്ടി സംഭവം സ്‌കൂളിലും വീട്ടിലും പറഞ്ഞതോടെ പോലീസിൽ പരാതിനൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ടൗൺ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!