പയ്യന്നൂരിലെ വിവാദപ്രസംഗം: ടി.ഐ. മധുസൂദനനെതിരെ ഡി.ജി.പിക്ക് പരാതി

Kannadiparamba online news
Screenshot

പയ്യന്നൂർ:മുൻ എം.എൽ.എ യും സിപിഎം നേതാവുമായടി.ഐ. മധുസൂദനൻ പയ്യന്നൂരിൽ ഇന്നലെ പൊതുയോഗത്തിനിടെ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആണ് പരാതി നൽകിയത്.

പ്രസംഗത്തിൽ കലാപ ആഹ്വാനവും കൊലവിളിയും ഉണ്ടെന്നും, നിയമം കയ്യിലെടുക്കുമെന്നും നീതിന്യായ വ്യവസ്ഥയെയും വിധി പറഞ്ഞ ജഡ്ജിയെയും അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകക്കേസുമായി ബന്ധപ്പെട്ട കോടതി വിധി പുറത്തുവന്ന ഇന്നലെ ഡിവൈഎഫ്ഐ ഷേണായി സ്‌ക്വയറിൽ നടത്തിയ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പ്രസംഗത്തിലാണ്
വിവാദ പരാമർശങ്ങൾ നടത്തിയതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ചീമേനി കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടിട്ടും പിന്നീട് ആരും ജീവനോടെ ഉണ്ടായിട്ടില്ലെന്ന പരാമർശം, “കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കും”, “തെരുവിലിറങ്ങിയാൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും” തുടങ്ങിയ വെല്ലുവിളികൾ, വിധി പറഞ്ഞ ജഡ്ജിയെ വ്യക്തിപരമായി ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്ത പരാമർശങ്ങൾ, വിമർശിക്കുന്നവരുടെയും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവരുടെയും വീടുകളിലേക്ക് വരാൻ മടിയില്ലെന്ന പ്രസ്താവന എന്നിവ ഗുരുതരമായ നിയമലംഘനങ്ങളാണെന്ന് പരാതിയിൽ പറയുന്നു.

പ്രസംഗത്തിന്റെ പൂർണ്ണമായ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച്, കലാപാഹ്വാനം, വധഭീഷണി, നീതിന്യായ വ്യവസ്ഥയെ അവഹേളിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഉചിതമായ വകുപ്പുകൾ ചുമത്തി അടിയന്തരമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും ജില്ലയിലെയും സംസ്ഥാനത്തെയും ക്രമസമാധാനവും പൊതുജന സുരക്ഷയും ഉറപ്പുവരുത്തണമെന്നും മുഹമ്മദ്‌ ഷമ്മാസ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!