കട്ടോളി നവകേരള വായനശാലയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

Anees kannadiparamba

കണ്ണാടിപ്പറമ്പ്: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഭഗവതി വിലാസം എ.എൽ.പി സ്കൂളിൽ വെച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇന്ത്യൻ ഭരണഘടന, കേരളത്തിലെ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങൾ എന്നിവയെ ആസ്പദമാക്കി നടത്തിയ മത്സരത്തിന് വായനശാല വൈസ് പ്രസിഡന്റ് കെ. സജീവ് കുമാർ നേതൃത്വം നൽകി.

യു.പി വിഭാഗത്തിൽ ദേവർഷ് പി. ഒന്നാം സ്ഥാനവും, ശ്രീദർശ് കെ.കെ. രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എൽ.പി വിഭാഗത്തിൽ അന്വയ് എം. ഒന്നാം സ്ഥാനവും, ഇഷാൻ കെ. രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം വായനശാല പ്രസിഡന്റ് എം.സി. വിനത നിർവ്വഹിച്ചു. വായനശാല പ്രവർത്തകരും അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!