പള്ളിപ്പറമ്പിൽ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

Anees kannadiparamba

കണ്ണാടിപ്പറമ്പ്: പള്ളിപ്പറമ്പിൽ നിന്നും ചെക്കിക്കുളത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. പള്ളിയത്ത് പറമ്പിൽ പീടികയ്ക്ക് സമീപമാണ് അപകടം നടന്നത്. റോഡരികിലെ വീടിന്റെ മുറ്റത്തേക്കാണ് കാർ തലകീഴായി മറിഞ്ഞത്.

ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ മറിയുന്ന സമയത്ത് വീടിന്റെ മുറ്റത്ത് ആരും ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. അപകടത്തെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയാണ് യാത്രക്കാരെ പുറത്തെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!