ഭാവന നാടകോത്സവം സമ്മാന വിജയിയുടെ കാരുണ്യം; സമ്മാനത്തുക ഐ.ആർ.പി.സിക്ക് നൽകി സന്തോഷ് നമ്പ്രം

Anees kannadiparamba

മയ്യിൽ: ഭാവന നാടകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മാന പദ്ധതിയിൽ ഒന്നാം സമ്മാനം ലഭിച്ച സന്തോഷ് നമ്പ്രം (പറശ്ശിനി മടപ്പുര) മാതൃകയായി. തനിക്ക് ലഭിച്ച സമ്മാനത്തുകയിൽ നിന്നും ഒരു വിഹിതം സാന്ത്വന ചികിത്സാ രംഗത്ത് സജീവമായ ഐ.ആർ.പി.സി (IRPC) ക്ക് അദ്ദേഹം സംഭാവനയായി നൽകി.

മയ്യിൽ ലോക്കൽ സെക്രട്ടറി കെ. രാമകൃഷ്ണൻ മാസ്റ്റർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ പ്രമുഖ നാടക പ്രവർത്തകൻ ശ്രീധരൻ സംഘമിത്ര, മനീഷ് സാരംഗി എന്നിവർ പങ്കെടുത്തു. നാടകോത്സവത്തിന്റെ വിജയി തന്നെ ഇത്തരമൊരു ജീവകാരുണ്യ പ്രവർത്തനത്തിന് മുന്നോട്ടുവന്നത് ഏറെ ശ്രദ്ധേയമായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!