കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശി ഷാർജയിൽ കടലിൽ മുങ്ങിമരിച്ച നിലയിൽ

Kannadiparamba online news
Screenshot

ഷാർജ/കണ്ണൂർ: കാണാതായ കുറ്റ്യാട്ടൂർ സ്വദേശിയായ പ്രവാസിയെ ഷാർജയിലെ കടലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാട്ടൂർ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കലിനെ (43) ആണ് ഷാർജ ജുബൈൽ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയോളമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.

അജ്മാനിലെ സ്വകാര്യ കമ്പനിയിൽ മൂന്ന് വർഷത്തിലേറെയായി സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തു വരികയായിരുന്നു ഷാബു. കഴിഞ്ഞ ആഴ്ച സുഹൃത്തുക്കളെ കാണാനെന്നുപറഞ്ഞ് അജ്മാനിലെ ക്യാമ്പിൽനിന്ന് കമ്പനി വാഹനത്തിൽ ഷാർജ ജുബൈൽ ബസ് സ്റ്റേഷനിൽ ഇറങ്ങിയതായിരുന്നു. പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കളും സുഹൃത്തുക്കളും വലിയ ആശങ്കയിലായിരുന്നു. അന്വേഷണത്തിനിടെ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ മുറിയിൽ സൈലന്റാക്കി വെച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

ഒടുവിൽ ഷാർജ പോലീസിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് സുഹൃത്തുക്കളും നാട്ടുകാരും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പരേതനായ മാധവന്റെയും യശോദയുടെയും മകനാണ്. 10 വർഷത്തോളമായി പ്രവാസിയായ ഷാബു മുൻപ് കുവൈത്തിലും ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ: വിജിഷ. മകൾ: ഇവാനിയ. സഹോദരങ്ങൾ: സജിത്കുമാർ (കുറ്റ്യാട്ടൂർ സർവീസ് സഹകരണ ബാങ്ക്), ബാബു, ഇന്ദിര, നിഷ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!