നൂഞ്ഞേരി: പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായിരുന്ന പുല്ലൂക്കര ആർ. അബ്ദുൽ ഖാദർ മുസ്ലിയാരുടെ സ്മാരക സ്ഥാപനമായ മർകസുൽ ഹുദയുടെ സ്ഥാപക ഉപാധ്യക്ഷൻ മർഹൂം സി. ഇബ്രാഹിം ഹാജിയുടെ അനുസ്മരണ സംഗമം നടന്നു. ചടങ്ങിൽ മാസന്തോറും നടന്നുവരുന്ന തഹ്ജീലുൽ ഫുതൂഹ് ആത്മീയ മജ്ലിസും അജ്മീർ ഖാജാ തങ്ങൾ ആണ്ട് നേർച്ചയും സംഘടിപ്പിച്ചു.
സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ മജ്ലിസിന് നേതൃത്വം നൽകി. അബ്ദുൽ റശീദ് ദാരിമി, അബ്ദുള്ള സഖാഫി മഞ്ചേരി, പി.കെ. അബ്ദുൽ റഹ്മാൻ മാസ്റ്റർ, ഇ.വി. അബ്ദുൽ ഖാദർ ഹാജി, നസീർ സഅദി കയ്യങ്കോട് എന്നിവർ സംസാരിച്ചു.
മർകസുൽ ഹുദയുടെ വളർച്ചയിൽ ഇബ്രാഹിം ഹാജി നൽകിയ സേവനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു. അബ്ദുൽ ലത്തീഫ് കെ., മുഹമ്മദ് ശഫീഖ് സഖാഫി, മുസ്തഫ സഖാഫി ചേലേരി, അഹ്മദ് സഖാഫി, സി.സി. കുഞ്ഞഹമ്മദ് ഹിശാമി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. നൂർ മുഹമ്മദ് മിസ്ബാഹി പ്രാപ്പൊയിൽ സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

