തളിപ്പറമ്പ്: എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീധരൻ സംഘമിത്രയെ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (CITU) തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനത്തിൽ വെച്ച് അനുമോദിച്ചു.
സി.പി.ഐ.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് ശ്രീധരൻ സംഘമിത്രയ്ക്ക് ഉപഹാരം സമർപ്പിച്ചു.
യൂണിയൻ പ്രസിഡന്റ് രാജേഷ് കച്ചുബ്രോൻ അധ്യക്ഷത വഹിച്ചു. എം. തമ്പാൻ, എം.വി. സഹദേവൻ, കെ. രാജീവൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അനീഷ് പള്ളിക്കര സ്വാഗതവും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

