ബാങ്കിൽ പണയം വെച്ച സ്വർണ്ണം എടുത്തുതരാമെന്ന് പറഞ്ഞ് തട്ടിപ്പ്; ജ്വല്ലറി ഉടമയുടെ 6.75 ലക്ഷം രൂപ കവർന്ന് രണ്ടംഗ സംഘം രക്ഷപ്പെട്ടു

Kannadiparamba online news
Screenshot

മയ്യിൽ: ബേങ്കിൽ പണയം വെച്ച സ്വർണ്ണം എടുത്തു തരാമെന്ന് വിശ്വസിപ്പിച്ച് രണ്ടംഗ സംഘം ജ്വല്ലറിക്കാരനിൽ നിന്നും 6,75,000 രൂപ തട്ടിയെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ടു. ഇരിക്കൂർ സ്വദേശി ഡി എം ടി സൈനബാസ് ഹൗസിൽ ഹബീബ് റഹീം പള്ളിപ്പാത്തിൻ്റെ പണമാണ് രണ്ടംഗസംഘം തട്ടിയെടുത്തത്. 5ന് രാവിലെ 11 മണിക്ക് കൊളച്ചേരി മുക്കിലായിരുന്നു സംഭവം. പരാതിക്കാരനുമായി ബന്ധപ്പെട്ട പ്രതികൾ മുല്ലക്കൊടി സഹകരണ ബേങ്കിൻ്റെ ഹെഡ് ഓഫീസിൽ സ്വർണ്ണം പണയം വെച്ചിട്ടുണ്ടെന്നും പണം നൽകി സഹായിച്ചാൽ സ്വർണ്ണം എടുത്തു തരാമെന്നും വിശ്വസിപ്പിച്ച് പ്രതികൾ ബേങ്കിന് മുന്നിലെത്തിക്കുകയും സ്കൂട്ടറിൽ നിന്നുമിറങ്ങിയ ഒന്നാമൻ 6, 75,000 രൂപ കൈക്കലാക്കി സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന രണ്ടാമൻ്റെ സഹായത്തോടെ സ്കൂട്ടറിൽ കയറി കമ്പിൽ ഭാഗത്തേക്ക് ഓടിച്ചു രക്ഷപ്പെട്ടുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!