കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി.ക്ക് സ്വീകരണം നൽകി

Kannadiparamba online news
Screenshot

കമ്പിൽ: കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷമീമ ടി.വി.ക്ക് കമ്പിൽ താത്തീംവളപ്പ് കുടുംബം സ്വീകരണം നൽകി. പ്രസിഡന്റായി ചുമതലയേറ്റ ശേഷം സ്വന്തം നാട്ടുകാർ നൽകിയ സ്നേഹാദരം ചടങ്ങിനെ ശ്രദ്ധേയമാക്കി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ കോടിപ്പോയിൽ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീർ പി.കെ.പി എന്നിവരെയും ആദരിച്ചു. ജനപ്രതിനിധികളെ പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകിയുമാണ് കുടുംബാംഗങ്ങൾ സ്വീകരിച്ചത്.

അയ്യൂബ് ടി.വി.യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സാജിദ്, അബ്ദുള്ള, സജീർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് മറുപടി പ്രസംഗത്തിൽ പ്രസിഡന്റ് അഭ്യർത്ഥിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!