ക്ഷേത്രങ്ങളിൽ ധ്യാന മണ്ഡപങ്ങൾ തുടങ്ങണം: കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ നാറാത്ത്

Kannadiparamba online news

ചേലേരി:ഒരു നാടിൻ്റെ നന്മക്കും ഐശ്വര്യ സിദ്ധിക്കും കുടുംബത്തിൻ്റെ ശ്രേഷ്ഠതക്കും സമൂഹത്തിൻ്റെ ക്ഷേമത്തിനും വേണ്ടിയുണ്ടാക്കിയ കേന്ദ്രമാണ് ക്ഷേത്രങ്ങളെന്നും,മനുഷ്യൻ്റെ ആന്തരിക ചൈതന്യത്തെ ഉണർത്തുന്ന ക്ഷേത്രങ്ങളിൽ ധ്യാന മണ്ഡപങ്ങൾ തുടങ്ങണമെന്നും എഴുത്തുകാരനും പ്രഭാഷകമായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.ചേലേരി ഈശാന മംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആരാധന മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആധ്യാത്മിക സഭയിൽ ക്ഷേത്ര ചൈതന്യ രഹസ്യം എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എല്ലാവർഷവും ഡിസംബർ 21ന് ലോക ധ്യാന ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംഘർഷ ഭരിതമായ ലോകത്ത് ശാന്തി പകരാൻ ധ്യാന പരിശീലനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിധിപ്രകാരം നവീകരിച്ച ക്ഷേത്രക്കുളത്തിൻ്റെ സമർപ്പണം നടന്നു. കലവറ നിറക്കൽ ഘോഷയാത്രയോടെ ആരംഭിച്ച ആരാധനാ മഹോത്സവത്തിൽ ഇരട്ടത്തായമ്പക,വിവിധ കലാപരിപാടികൾ,സമ്പൂർണ്ണ നാരായണീയ പാരായണം, തിരുവാതിരക്കളി, നിറമാല ,നാടകം , ഭജന, പേട്ട തുള്ളൽ എന്നിവ നടക്കും. വ്യാഴാഴ്ച മഹോത്സവത്തോടെ ആരാധനാ മഹോത്സവം സമാപിക്കും.

ചേലേരി ഈശാന മംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ആരാധനാ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ചൈതന്യ രഹസ്യം എന്ന വിഷയത്തെ അധികരിച്ച് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!