മികച്ച ജനപ്രതിനിധികളാവാൻ പി.ടി.എച്ച് അനുഭവം സഹായകമാവും: അഡ്വ. അബ്ദുൽ കരീം ചേലേരി

Kannadiparamba online news

കമ്പിൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.ടി.എച്ച് (പൂക്കോയ തങ്ങൾ ഹോസ്പീസ്) പ്രവർത്തകർക്ക് മികച്ച ജനപ്രതിനിധികളായി ശോഭിക്കാൻ തങ്ങളുടെ പാലിയേറ്റീവ് പ്രവർത്തന പരിചയം വലിയ മുതൽക്കൂട്ടാവുമെന്ന് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി അഭിപ്രായപ്പെട്ടു. കൊളച്ചേരി മേഖല പി.ടി.എച്ച് പ്രവർത്തകരായ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ശയ്യാവലംബരായവരെ പരിചരിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് പി.ടി.എച്ച് നടത്തുന്നത്. ഈ സേവന മനസ്സ് ഭരണരംഗത്തും പ്രതിഫലിക്കണമെന്നും അദ്ദേഹം ആശംസിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്‌, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത് ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ അംഗങ്ങളായി ചുമതലയേറ്റ പി.ടി.എച്ച് പ്രവർത്തകർക്കാണ് സ്വീകരണം നൽകിയത്.

പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക സൗധത്തിൽ നടന്ന ചടങ്ങിൽ ട്രഷറർ അഹമ്മദ് തേർളായി അധ്യക്ഷത വഹിച്ചു. പി.ടി.എച്ച് ഖത്തർ ചാപ്റ്റർ ഭാരവാഹികളായ മൊയ്തീൻ ഹാജി കമ്പിൽ, ഇ.കെ. അയ്യൂബ് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ടി.വി. അസൈനാർ മാസ്റ്റർ, കെ.പി. അബ്ദുൽ മജീദ്, എം അബ്ദുൾ അസീസ്, ഹംസ മൗലവി പള്ളിപ്പറമ്പ്, അഹ് മദ് കമ്പിൽ, കെ പി യൂസഫ്, അബ്ദുൽ ഖാദർ മൗലവി, എം കെ കുഞ്ഞഹമ്മദ്കുട്ടി മയ്യിൽ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കോടിപൊയിൽ മുസ്തഫ സ്വീകരണത്തിന് നന്ദി അർപ്പിച്ചു. ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു.

ചടങ്ങിൽ മുനീർ മേനോത്ത്, താജുദ്ദീൻ പി പി, കെ പി അബ്ദുൽ സലാം, മുസ്തഫ കമ്പിൽ, പി കെ പി നസീർ, ഫൗസിയ കെ സി പി, കെ സി ഫാസില, എ പി നൂറുദ്ധീൻ, ഷമീമ ടിവി, ഹിളർ സി എച്ച്, ബഷീർ കെ കെ, റിസ് വാന പി പി, യൂസഫ് കെ വി, സുമയ്യ യു പി, ഫസീല പി, അഷ്റഫ് പി പി, ജുവൈരിയ കെ വി, ബുഷ്റ പി കെ, നഫീസ പി പി, നിസാർ പി പി എന്നിവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!