നവംബർ 18 അക്ഷയ ദിനത്തിന്റെ ഭാഗമായി കാട്ടാമ്പള്ളി അക്ഷയയിൽ വിവിധ പരിപാടികൾ നടത്തി.
പരിപാടി സംരംഭകൻ ഫൈസൽ കേക്ക് മുറിച്ചു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മധുര പലഹാരം വിതരണവും സമ്മാനക്കൂപ്പൺ നറുക്കെടുപ്പും നടന്നു. ചിറക്കൽ പഞ്ചായത്ത് മെമ്പർ ഹസ്‌നാഫ് കാട്ടാമ്പള്ളി വിജയികളെ പ്രഖ്യാപിച്ചു. തുടർന്ന് സമ്മാനവിതരണവും നടത്തി. പങ്കെടുത്ത മുഴുവൻ ആളുകൾക്കും അക്ഷയയുടെ നന്ദി അറിയിക്കുന്നതായും
തുടർന്നും സഹകരണമുണ്ടാകണമെന്നും സംരംഭകർ അഭ്യർത്ഥിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

