കൊളച്ചേരി: എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ സ്ഥാനാർഥിയായി മത്സരിക്കുന്ന പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ.) ജില്ലാ വൈസ് പ്രസിഡൻ്റും പ്രശസ്ത നാടകരചയിതാവുമായ ശ്രീധരൻ സംഘമിത്രയ്ക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി.
പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റി സെക്രട്ടറി എ. അശോകനാണ് തുക കൈമാറിയത്.
സംഘടനാ പിന്തുണ ഉറപ്പാക്കിക്കൊണ്ട് നടന്ന ചടങ്ങിൽ, പു.ക.സ. മയ്യിൽ മേഖല കമ്മിറ്റി പ്രസിഡൻ്റ് വിനോദ് നമ്പ്രം, വനിതാ സാഹിതി സെക്രട്ടറി ടി.പി. നിഷ ടീച്ചർ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി കെ. മോഹനൻ എന്നിവർ പങ്കെടുത്തു.
സാംസ്കാരിക രംഗത്ത് സജീവമായ ശ്രീധരൻ സംഘമിത്രക്ക് കലാ സാഹിത്യ മേഖലയിലെ പ്രവർത്തകരുടെ പൂർണ്ണ പിന്തുണയും യോഗം ഉറപ്പുനൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

