കൊളച്ചേരി: ബീഹാറിൽ എൻ.ഡി.എ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയതിന്റെ ഭാഗമായി ബിജെപി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനവും മധുരവിതരണവും നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ റാലി.
പ്രകടനത്തിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, പി.വി. ദേവരാജൻ, കെ.പി. ചന്ദഭാനു, പ്രേമരാജൻ കെ.പി., ബിജു പി. തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളായ ഗീത വി.വി., എ. സഹജൻ, ലിജിന ടി., എം.വി. ഷൈന, വേണുഗോപാൽ പി.വി., സന്തോഷ് എം., രജിത പി. എന്നിവരും പരിപാടിയിൽ സാന്നിധ്യം അറിയിച്ചു.
എൻ.ഡി.എയുടെ ബീഹാർ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പ്രദേശത്ത് ഉത്സവാന്തരീക്ഷം നിറഞ്ഞിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

