കണ്ണാടിപ്പറമ്പ: കഴിഞ്ഞ നാലു ദിവസങ്ങളിലായി കണ്ണാടിപ്പറമ്പ് ഗവ. ഹൈസ്കൂളിൽ വെച്ച് നടന്ന പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവത്തിൽ ദേശസേവ യു.പി സ്കൂൾ മികച്ച വിജയം നേടിയെടുത്തതിനു പിന്നാലെ സ്കൂളിൽ ആഹ്ലാദ പ്രകടനം നടത്തി. എൽ.പി, യു.പി വിഭാഗങ്ങളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ മേളയിൽ പങ്കെടുത്തതിൽ യു.പി വിഭാഗത്തിലും സംസ്കൃതത്തിലും റണ്ണേഴ്സ്-അപ്പും അറബിക്കിൽ ഓവറോൾ കിരീടവും നേടി ദേശസേവ വെന്നിക്കൊടി പാറിച്ചു. സ്കൂൾ പരിസരത്ത് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് വിദ്യാർഥികൾ ആഹ്ലാദ പ്രകടനം നടത്തിയത്.
ഉപജില്ലാ കലോത്സവത്തിൽ മിന്നും വിജയം: ദേശസേവ യു.പി സ്കൂളിൽ ആഹ്ലാദ പ്രകടനം നടത്തി
