മയ്യിൽ: നാല് ദിവസങ്ങളായി നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കലോത്സവത്തിൽ യു.പി അറബിക് വിഭാഗത്തിൽ 65ൽ 63 പോയിൻ്റ് നേടി റണ്ണറപ്പായ കൊളച്ചേരി എയുപി സ്കൂൾ വിദ്യാർത്ഥികളെ പ്രധാനാധ്യാപിക എം. താരാമണി ടീച്ചർ അനുമോദിച്ചു.
ഇന്ന് നടന്ന സ്കൂൾ അസംബ്ലിയിലാണ് വിദ്യാർത്ഥികളെയും അധ്യാപകരെയും ചേർന്ന് ആദരിച്ചത്. ഗദ്യവായനയിലും മോണോ ആക്ടിലും മൂന്നാം സ്ഥാനം, 10 എ ഗ്രേഡുകൾ, ഒരു ബി ഗ്രേഡ് എന്നിവ നേടി വിദ്യാർത്ഥികൾ മികച്ച നേട്ടം സ്വന്തമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

