കൊളച്ചേരിയിൽ യു ഡി എഫ് പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

Kannadiparamba online news

ജില്ലയിലെ ആദ്യ പഞ്ചായത്ത്‌ കൺവെൻഷൻ

കൊളച്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊളച്ചേരി പഞ്ചായത്ത്‌ യു ഡി എഫ് പഞ്ചായത്ത്തല തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങ് മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: ഗണേശൻ മയ്യിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ എം ശിവദാസൻ അധ്യക്ഷതനായിരുന്നു. മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, കൊളച്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി പി സുമേഷ്, ദളിത്‌ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ സംസാരിച്ചു. യു ഡി എഫ് പഞ്ചായത്ത്‌ കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതവും, ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ വി പ്രേമാനന്ദൻ നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!