വയലാർ അനുസ്മരണം സംഘടിപ്പിച്ചു

Kannadiparamba online news

കൊളച്ചേരി: കൊളച്ചേരി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതി, സംഘമിത്ര വായനശാല & ഗ്രന്ഥാലയം സംയുക്താഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയിൽ പഞ്ചായത്ത് തല വായന മത്സരത്തിൽ വിജയികൾക്ക് നാടകകൃത്ത് ശ്രീധരൻ സംഘമിത്ര സമ്മാനങ്ങൾ നൽകി.

നേതൃ സമിതി ചെയർമാൻ കെ. രാമകൃഷ്ണൻ അധ്യക്ഷനായി. എ. കൃഷ്ണൻ, എ.പി. പ്രമോദ്, പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു. എം.പി. രാമകൃഷ്ണൻ സ്വാഗതവും എം.പി. രാജീവൻ നന്ദിയും അറിയിച്ചു.

വൈലാർ കവിതകളും സിനിമാഗാനങ്ങളും ഉൾപ്പെടുത്തിയ സാംസ്കാരിക പരിപാടിയും തുടർന്ന് നടന്നു. സംഗീതവും വാചികാവിഷ്കാരവും ചേർന്ന അവതരണം പ്രേക്ഷകശ്രദ്ധ പിടിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!