രോഹിത് 73, ശ്രേയസ് 61; ഇന്ത്യക്ക് 5 വിക്കറ്റുകള്‍ നഷ്ടം

Kannadiparamba online news
Screenshot

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 5 വിക്കറ്റുകൾ നഷ്ടമായി. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 41 ഓവറിൽ 210റൺസെന്ന നിലയിൽ ആണ് ഉള്ളത്

ഫോമിലേക്കുള്ള മടക്കയാത്രയിൽ രോഹിത് ശർമയും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള ശ്രമം നടത്തി. രണ്ടുപേരും ചേർന്ന് മൂന്നാം വിക്കറ്റിൽ 118 റൺസ് കൂട്ടിച്ചേർത്തു. രോഹിത് 97 പന്തിൽ 7 ഫോറും 2 സിക്‌സും സഹിതം 73 റൺസെടുത്തു പുറത്തായി. ശ്രേയസ് 77 പന്തിൽ 7 ഫോറുകൾ അടിച്ച് 61 റൺസെടുത്തു.

രോഹിതിനെ മിച്ചൽ സ്റ്റാർക്കും ശ്രേയസിനെ ആദം സാംപയും പുറത്താക്കി. പിന്നാലെ എത്തിയ കെ.എൽ. രാഹുൽ 11 റൺസുമായി മടങ്ങി.

തുടർച്ചയായ രണ്ടാം മത്സരത്തിലും വിരാട് കോഹ്ലി പൂജ്യത്തിൽ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ബാർട്ട്ലെറ്റിന്റെ പന്തിൽ എൽ.ബി.ഡബ്ല്യുവായി.

നിലവിൽ 40 റൺസുമായി അക്ഷർ പട്ടേലും 12 റൺസുമായി വാഷിങ്ടൺ സുന്ദറും ക്രീസിൽ.

👉 41 ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് (അഡ്‌ലെയ്ഡ് ഏകദിനം)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!