തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും വർധിച്ചു. ഏഴ് സ്വകാര്യ മെഡിക്കൽ കോളേജുകളിലായി 500 സീറ്റുകൾ കൂടി അനുവദിച്ചതോടെ, സംസ്ഥാനത്തെ ആകെ മെഡിക്കൽ സീറ്റുകളുടെ എണ്ണം 5155 ആയി ഉയർന്നു.
തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, മലബാർ മെഡിക്കൽ കോളേജ്, ട്രാവൻകൂർ മെഡിക്കൽ കോളേജ്, അൽ അസർ മെഡിക്കൽ കോളേജ്, എസ്യുടി, പികെ ദാസ് മെഡിക്കൽ കോളേജ്, കേരള മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് പുതുതായി സീറ്റുകൾ അനുവദിച്ചത്. ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതിയോടെയാണ് ആരോഗ്യ സർവകലാശാല സീറ്റുകൾ ഉയർത്തിയത്.
മുൻപ് സർക്കാർ മെഡിക്കൽ കോളേജുകളിൽ 100 അധിക സീറ്റുകൾ അനുവദിച്ചിരുന്നു. ഇതോടെ ഈ അക്കാദമിക് വർഷം സംസ്ഥാനത്ത് മൊത്തം 600 മെഡിക്കൽ സീറ്റുകൾ വർധിച്ചു.
ഈ വർഷത്തെ പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് പുതിയ സീറ്റുകളിൽ നിന്നും പ്രയോജനം ലഭിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

