കണ്ണാടിപ്പറമ്പ്: ഉപജില്ലാ കലോത്സവത്തിലെ സംഘാടകമികവിലെന്ന പോലെ ശുചിത്വത്തിലും മാതൃക കാട്ടിയ കണ്ണാടിപ്പറമ്പ് ജി.എച്ച്.എസ്.എസിന് പ്രശംസ. കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇന്നു നടന്ന ശുചീകരണ പരിപാടികളാണ് പ്രശംസയ്ക്ക് പാത്രമായത്. 13 മുതല്‍ 16 വരെ നടന്ന പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. മാലിന്യനിര്മാര്ജനത്തിനുവേണ്ടി സംഘാടകസമിതി പരിസ്ഥിതി സൗഹൃദമായ ഓലക്കൊട്ടകള്‍ നിരവധി സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്നു. കൂടാതെ കലോത്സവപ്പിറ്റേന്ന് തന്നെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും പഞ്ചായത്ത് ഹരിത കര്‍മ്മ സേനയും സംയുക്തമായി
അമ്പലമൈതാനിയും പരിസരവും ശുചീകരിക്കുകയും മാലിന്യങ്ങള്‍ നീക്കുകയും ചെയ്തു. പ്രിൻസിപ്പാൾ, എന്‍.എസ്.എസ് കോഡിനേറ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. അതേസമയം, സ്കൂൾ ഭക്ഷണപ്പുര എസ്.പി.സി (സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്), മറ്റു വിദ്യാർഥികൾ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

