കോഴിക്കോട്: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്കെത്തിച്ച ആഡംബര കാറുകൾക്കെതിരെ കസ്റ്റംസ് നടത്തിയ പരിശോധനയിൽ, ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് കാറുകൾ ഉൾപ്പെടെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങൾ പിടിച്ചെടുത്തു. കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ ദുല്‍ഖറിന് സമന്‍സും നല്‍കി.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമായി നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. വാഹനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസിലേക്ക് കൊണ്ടുപോകും.
യുവ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ ഇടനിലക്കാർ വഴി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് ഉയർന്ന വിലയ്ക്ക് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വിറ്റതാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണം ശക്തമായത്.
കേരളത്തിൽ മാത്രം 200-ഓളം വാഹനങ്ങൾ ഇത്തരം നിയമവിരുദ്ധ ഇടപാടിൽ വിറ്റതായാണ് റിപ്പോർട്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

