ആള് മാറി റീത്ത് സി പി എം ലീഗിന്റെ തലയിൽ വെക്കേണ്ട ; കെ കെ ഷിനാജ്

Kannadiparamba online news

കണ്ണാടിപ്പറമ്പ്: ആടിനെ പട്ടിയാക്കി ആ പട്ടി കടിച്ച് പേ ഇളകിയ അവസ്ഥയിലായി കണ്ണാടിപ്പറമ്പ് ഏരിയയിലെ സി പി എം. എം എൽ ക്ക് പുകഴ്ത്ത് പാട്ട് പാടുമെന്ന് കരുതി ആ വാർഡിലെ മെമ്പർ അല്ലാഞ്ഞിട്ടും മെമ്പറെ നിർബന്ധിച്ചു ആശംസ പറയിപ്പിച്ച സി പി എം ഇങ്ങനെ ഒരു പണി കിട്ടുമെന്ന് ഒരിക്കലും കരുതിക്കാണില്ല എന്ന് മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ ഷിനാജ് .
കൊട്ടി ഘോഷിച്ചു നടത്തിയ ലൈറ്റ് ഉത്ഘാടനത്തിൽ അധ്യക്ഷ ഭാഷണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് 10 വർഷം യൂ ഡി എഫ് എം എൽ എ ആയിരുന്ന ആൾ ഒരു വികസനവും കൊണ്ട് വന്നില്ല എന്ന പച്ചക്കള്ളം പറഞ്ഞപ്പോൾ ആശംസ പ്രസംഗത്തിന് അവസരം കിട്ടിയ ലീഗ് മെമ്പർ കെ എം ഷാജി എം എൽ എ യുടെ വികസനങ്ങൾ ചൂണ്ടിക്കാണിച്ചു മറുപടി പറയുകയും എം എൽ എ യും പ്രസിഡന്റും അടക്കമുള്ളവർ ഇങ്ങനെ പൊതു വേദികളിൽ കളവ് പ്രചരിപ്പിക്കുന്നത് മര്യാദയല്ലെന്ന് ചൂണ്ടിക്കാണിച്ച മെമ്പറോട് കലിമൂത്ത പ്രസിഡന്റ്റും സഖാക്കളും ഉറഞ്ഞു തുള്ളി മൈക് വാങ്ങി ഉത്ഘാടന പ്രസംഗം കഴിഞ്ഞു ഇരുന്ന എം എൽ എ വീണ്ടും കേവലം ഒരു വനിതാ പഞ്ചായത്ത് മെമ്പറുടെ പ്രസംഗത്തിന് മറുപടി പറയാൻ വീണ്ടും എഴുന്നേറ്റ് നിന്നതും നിങ്ങളുടെ കള്ളത്തരം തുറന്ന് കാട്ടുന്നതിലുള്ള ജാള്യത മറക്കാനാണ് എന്ന് മനസ്സിലാകാത്തത് ആർക്കാണ് ?.
എന്നും
കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി മിനിമാസ് ലൈറ്റ് സ്ഥാപിച്ചു മാസങ്ങൾ ആയിട്ടും പ്രവർത്തിപ്പിക്കാത്തതിൽ റീത്ത് വെച്ച് പ്രതിഷേധിച്ചത് ലീഗ് റീത്ത് വെച്ച് എന്നുള്ള രീതിയിൽ കള്ള പ്രചാരിപ്പിച്ചു ലീഗിനെ സംസ്‌കാരം പഠിപ്പിക്കാൻ ഇറങ്ങിയ സി പി എമ്മും കെ വി സുമേഷ് എം എൽ എയും മലപ്പട്ടത്തും ഇടത് ഗ്രാമങ്ങളിലും എത്രയെത്ര UDF പ്രവർത്തകരുടെ വീടുകളിലാണ് റീത്ത് വെച്ച്ചിട്ടുള്ളത് എന്ന് വല്ലാതങ്ങ് മറക്കരുത് എന്നും ഷിനാജ് പറഞ്ഞു

നാറാത്ത് പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ 9 ഓളം മിനിമാസ്, ഹൈമാസ്‌ ലൈറ്റ്റുകൾ കെ എം ഷാജി എം എൽ എ ആയിരുന്ന കാലത്ത് സ്ഥാപിച്ചിട്ടുണ്ട്. അതൊക്കെ അന്ന് ഉത്ഘാടനം ചെയ്തത് സി പി എം പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെയുള്ള പഞ്ചായത്ത് ബ്ലോക്ക്‌ മെമ്പർമാർ ആണെന്ന് ഇവിടെ സൂചിപ്പിക്കുന്നു എന്നും കാരണം ഒരുപാട് മറ്റു കാര്യമായ വികസന പ്രവർത്തങ്ങൾ അന്ന് കെ എം ഷാജിക്ക് ഞങ്ങൾക്ക് മുൻപിൽ വെക്കാനും ഉത്ഘാടനം ചെയ്യാനുണ്ടായിരുന്നു എന്നും

നാറാത്ത് പഞ്ചായത്തിൽ 2കിലോമീറ്റർ പരിധിയിൽ സ്ഥാപിച്ച 3 മിനിമാസ് ലൈറ്റ്റുകൾ 3 ദിവസം കൊണ്ട് ഉത്ഘാടനം ചെയ്ത അല്പത്തരത്തിന് കെ എം ഷാജിയുടെ വികസനത്തിന്റെ നാല് അയലത്ത് എത്താൻ കഴിയില്ല എന്ന് സി പി എം ന് തന്നെ നല്ല ബോധ്യമുണ്ട് എന്നും
പൊട്ടി പൊളിഞ്ഞ റോഡുകൾ നാറാത്ത് പഞ്ചായത്തിലും അഴീക്കോട്‌ മണ്ഡലത്തിലും ഉടനീളം കാണുമ്പോഴാണ് അഴീക്കൊടിന്റെ എം എൽ എ. കെ എം ഷാജി മാറി കെ വി സുമേഷ് ആയിഎന്ന യാഥാർഥ്യം വീണ്ടുംവീണ്ടും ജനങ്ങൾക്ക് ഓർമ്മ വരുന്നത് എന്നും
ആ ദുർവിധിയിൽ പരിതപിക്കുന്ന ജനങളുടെ കണ്ണിൽ പൊടിയിടാൻ ഈ ലൈറ്റ് ഉത്ഘാടനം കൊണ്ട് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!