ഉത്തര മേഖല നൃത്തോത്സവം തളിപ്പറമ്പിൽ; സംഘാടക സമിതി രൂപീകരിച്ചു

Kannadiparamba online news

തളിപ്പറമ്പ്: കേരള സംഗീത നാടക അക്കാദമി, ജില്ലാ കേന്ദ്ര കലാസമിതി, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13, 14 തീയ്യതികളിൽ തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന “ത്രിഭംഗി” ഉത്തര മേഖല നൃത്തോത്സവം സംഘാടക സമിതി രൂപീകരിച്ചു.

കെ.കെ.എൻ. പരിയാരം ഹാളിൽ നടന്ന യോഗത്തിൽ അക്കാദമി നിർവ്വാഹക സമിതി അംഗവും സിനിമാ താരവുമായ സന്തോഷ് കീയാറ്റൂർ ഉദ്ഘാടനം ചെയ്തു. ടി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.

കെ. സന്തോഷ്, രജിത മധു, കലാമണ്ഡലം ബിന്ദുമാരാർ, ജസിന്ത ജെയിംസ്, എസ്പി. രമേശൻ, ഇ. മോഹനൻ എന്നിവർ പ്രസംഗിച്ചു. കേന്ദ്ര കലാസമിതി ജില്ലാ സെക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതവും എം. സന്തോഷ് നന്ദിയും അറിയിച്ചു.

ഭാരവാഹികൾ:
• ചെയർമാൻ: എം.വി. ഗോവിന്ദൻ മാസ്റ്റർ MLA
• ജനറൽ കൺവീനർ: ശ്രീധരൻ സംഘമിത്ര

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!