നാറാത്ത് പഞ്ചായത്ത് ഓണക്കനി നിറപ്പൊലിമ വിളവെടുപ്പ് ഉദ്ഘാടനം

Kannadiparamba online news

നാറാത്ത് :
നാറാത്ത് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ്, കൃഷിഭവൻ സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ഓണക്കനി നിറപ്പൊലിമ വിളവെടുപ്പ് ബഹുമാനപ്പെട്ട എം.എൽ.എ കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു.

ഒന്നാം വാർഡ് കമ്പിൽ തെരു ഹരിത ജെ.എൽ.ജി ഗ്രൂപ്പ്, മൂന്നാം വാർഡ് കൃഷ്ണതുളസി ജെ.എൽ.ജി ഗ്രൂപ്പ് എന്നീ സംഘങ്ങളുടെ വിളവെടുപ്പോടെയാണ് പദ്ധതി ആരംഭിച്ചത്.

ചടങ്ങിൽ കൃഷി ഓഫീസർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് കെ. രമേശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ശ്യാമള കെ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ വി, ശരത് മെമ്പർ, സിഡിഎസ് ചെയർപേഴ്സൺ ഷീജ കെ, അഗ്രി സി.ആർ.പി വത്സല, സിഡിഎസ് മെമ്പർ സരള, ജെ.എൽ.ജി അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!