നാറാത്ത്: സിപിഎം ജില്ലാ സെക്രട്ടറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മനോവീര്യം തകർത്ത് കള്ളവോട്ട് ചോർത്താൻ ശ്രമിക്കുന്നു നാറാത്ത് പഞ്ചായത്തിലെ പുതിയ വോട്ടർമാരോട് , അപേക്ഷകരോട് മാപ്പ് പറയാൻ തയ്യാറാകണം.അഷ്കർ കണ്ണാടിപ്പറമ്പ്
CPM ന്റെ കണ്ണൂർ ജില്ല സെക്രട്ടറി നാറാത്ത് പഞ്ചായത്തിലെ വോട്ട് ചേർക്കലുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന സ്വന്തം പാർട്ടിയുടെ നിലവാരത്തിൽ മുസ്ലിംലീഗിനെയും UDF നെയും ഒരേ പാത്രത്തിൽ അളന്നതിൽ വന്ന പിശകാണെന്നും, നാറാത്ത് പഞ്ചായത്തിൽ പുതിയ വോട്ടർമാരെ അപമാനിച്ചതിൽ മാപ്പ് പറയണമെന്ന് യുഡിഎഫ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ
അശ്കർ കണ്ണാടിപ്പറമ്പ് .
നാറാത്ത് പഞ്ചായത്തിൽ യുഡിഎഫ് പ്രത്യേകിച്ച് മുസ്ലിം ലീഗും വ്യാജ വോട്ട് ചേർക്കുന്നു എന്ന ആരോപണം തെളിയിക്കാൻ സിപിഎം സെക്രട്ടറി തയ്യാറാകണം എന്നും
2009 ലെ കണ്ണൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ക്രമ വിരുദ്ധമായി സിപിഎമ്മിന് ഒരു വോട്ട് ചേർത്തതിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥരെ മുൻനിർത്തി CPM ന്റെ ഇംഗിതത്തിനു വാർഡ് വിഭജനം നടത്തി ഏരിയ ,ലോക്കൽ കമ്മിറ്റി നൽകിയ പ്രൊപ്പോസൽ പ്രിന്റ് എടുത്ത് സമർപ്പിച്ച് അംഗീകാരം നേടിയ വാർഡുകളിൽ UDF പ്രവർത്തകർ കൃത്യമായ രേഖകൾ സഹിതം വോട്ടർമാരെ ചേർക്കാൻ അപേക്ഷ നൽകി ഹാജാരാക്കിയതിൽ വിറളി പൂണ്ട് തോൽവി ഭയം കൊണ്ട് പിച്ചുംപേയും വിളിച്ചു പറയുന്ന നിലവാരത്തിലേക്ക് ജില്ലാ സെക്രട്ടറി തരം താഴരുതെന്നും ഉപ തെരഞ്ഞെടുപ്പിൽ മറ്റൊരു മണ്ഡലത്തിൽ വ്യാജ വോട്ട് ചേർത്ത നാറാത്തെ ജനപ്രതിനിധിയാരാണെന്ന് അന്വേഷിക്കാനെങ്കിലും തയ്യാറായിട്ട് വേണം ഇത്തരം പ്രസ്താവന ഉന്നയിക്കാനുള്ള ധാര്മ്മിക ബോധമെങ്കിലും കാണിക്കണമായിരുന്നുവെന്നും
CPM കാരായ ഉദ്യോഗസ്ഥരെ മുൻനിർത്തി വോട്ട് ചേർക്കേലും ഹിയറിങ്ങിനും വരുന്നവരുടെ വിവരങ്ങൾ ചോർത്തൽ ഉൾപ്പെടെ കയ്യോടെ UDF പിടിക്കപ്പെട്ടപ്പോൾ നിഷ്പക്ഷമായി നീതിപൂർവ്വം പെരുമാറുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ CPM യൂണിയൻ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയിട്ടും, കാര്യങ്ങൾ cpm ന്റെ രീതിയിൽ വരാതെയിരിക്കുമ്പോൾ ജില്ലാ സെക്രട്ടറി നേരിട്ട് ഇലക്ഷൻ ഉദ്യോഗസ്ഥനെ മനോവീര്യം നിർവീര്യമാക്കി കള്ള വോട്ട് ചേർക്കാനുള്ള ശ്രമമായി പഞ്ചായത്തിലെ പൊതുസമൂഹം വിലയിരുത്തുമെന്നും വിവരങ്ങൾ മുഴുവൻ ഓഫീസിൽ എത്തിച്ച് നൽകി ലോക്കൽ സെക്രട്ടറി നേരിട്ട് ഭീഷണിപ്പെടുത്തിയിട്ടും അപേക്ഷകർ ഹിയറിങ്ങിൽ പങ്കെടുക്കുന്നതിനുള്ള ബേജാർ കൊണ്ടും തോൽവി ഭയന്നുള്ള ചൊറിച്ചിൽ ഇങ്ങോട്ട് വേണ്ട എന്നും, UDF നാറാത്ത് പഞ്ചായത്ത് ചെയർമാൻ അഷ്കർ കണ്ണാടിപ്പറമ്പ്
ജില്ലാ സെക്രട്ടറി വ്യാജ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

