വീടിന് മുന്നിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണ് മുറ്റമടിക്കുകയായിരുന്ന വീട്ടമ്മ മരിച്ചു

Kannadiparamba online news

വടകര: തോടന്നൂരിൽ വീട്ടുമുറ്റത്തേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണുണ്ടായ ദാരുണ അപകടത്തിൽ വീട്ടമ്മ മരിച്ചു. ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്.

രാവിലെ മുറ്റമടിക്കവെയായിരുന്നു സംഭവം. സമീപത്തെ പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണതിനെ തുടർന്ന് വയർ പൊട്ടി വീട്ടുമുറ്റത്ത് പതിക്കുകയായിരുന്നു.

ഷോക്കേറ്റ ഉഷയെ ഉടൻ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!