മാതോടം: രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം മാതോടം സ്പ്ലാഷ് ടീം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വാരം കടവ് മുതൽ കമാൽ പീടിക വരെ റോഡിന്റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞു കിടന്ന കാടുകൾ വെട്ടി വൃത്തിയാക്കി. ഇതോടെ കാൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും സഞ്ചാരത്തിന് സൗകര്യം ഒരുക്കി. നാട്ടുകാർക്ക് ഏറെ കാലമായി ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന ഈ പ്രശ്നത്തിന് പരിഹാരം കണ്ട നടപടി വലിയ സ്വീകാര്യത നേടി.
ഓഗസ്റ്റ് 15-ന് രാവിലെ ക്ലബ് പരിസരത്ത് ദേശീയ പതാക ഉയർത്തി. നാട്ടുകാർ, വാഹനയാത്രക്കാർ, മാതോടം അങ്കണവാടി വിദ്യാർത്ഥികൾ, മാതോടം മദ്രസ വിദ്യാർത്ഥികൾ എന്നിവർക്കെല്ലാം ക്ലബ്ബിന്റെ നേതൃത്വത്തിൽ പായസ വിതരണം നടത്തി.
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. പ്രദേശത്തിന്റെ ശുചിത്വവും സൗന്ദര്യവും വർദ്ധിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് ക്ലബ് ഭാരവാഹികൾ വ്യക്തമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

