മുണ്ടയാട് ബൈക്ക് അപകടം: കണ്ണാടിപറമ്പ് പുല്ലൂപ്പി സ്വദേശി മരണപെട്ടു; 2 പേർക്ക് പരിക്ക്

Kannadiparamba online news

കണ്ണാടിപറമ്പ് : മുണ്ടയാട് എളയാവൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് രാത്രി 9.30ഓടെ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു.

മരണപ്പെട്ടത് കണ്ണാടിപറമ്പ് പുല്ലൂപ്പിക്കടവ് കണ്ടന്റവിടെ ഉമ്മറിന്റെ മകൻ അബ്ദുൽ അസീസ് (40) ആണ്. പരുക്കേറ്റ അബ്ദുറഹ്‌മാൻ (63), എടക്കാട് സ്വദേശി ഗോകുൽ (25) എന്നിവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാരംഭാഗത്തേക്ക് യാത്രയായിരുന്ന അസീസിന്റെയും അബ്ദുറഹ്‌മാന്റെയും ബൈക്കും, എതിർദിശയിൽ വന്ന ഗോകുലിന്റെ ബൈക്കും കൂട്ടിയിടിച്ചതാണ് അപകടകാരണം. പരുക്കേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അസീസിനെ രക്ഷിക്കാനായില്ല.

ഭാര്യ: സഫ്രിന (കയ്യങ്കോട്)

മക്കൾ: നൗറ,നൂഹ് , ഹസ്ന

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!