തെങ്ങ് ദേഹത്തുവീണ് യുവതിക്ക് ദാരുണാന്ത്യം; അപകടം വീട്ടുമുറ്റത്ത് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ

Kannadiparamba online news

വാണിമേൽ (കോഴിക്കോട്): വീട്ടുമുറ്റത്ത് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീണ് യുവതി ദാരുണമായി മരണപ്പെട്ടു. വാണിമേൽ കുനിയിൽ പീടികയ്ക്കടുത്തുള്ള ജംഷിദിന്റെ ഭാര്യ ഫഹീമ (28) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 5.30ഓടെയാണ് അപകടം ഉണ്ടായത്. മണ്ട ചീഞ്ഞു ദ്രവിച്ച നിലയിലായിരുന്ന തെങ്ങ് ആകസ്മികമായി മുറിഞ്ഞ് ഫഹീമയുടെ മേൽ പതിക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഫഹീമ **മുള്ലമ്പത്ത് സ്വദേശി എൻ.പി. ഫരീദി (പര്യയി)**യുടെയും സുലൈഖയുടെയും മകളാണ്. മക്കൾ: ഹാമിദ് ഫിദാൻ, നഹ സൈഫ്.

ഖബറടക്കം ഇന്ന് രാവിലെ മണ്ടോക്കണ്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!