അച്ഛനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ സംഭവം; മാലപണയം വെക്കാൻ നൽകിയില്ല, കൊലപ്പെടുത്തിയെന്ന് മകൻ്റെ കുറ്റസമ്മത മൊഴി

Kannadiparamba online news

തൃശൂർ: കൂട്ടാലയിൽ അച്ഛനെ മകൻ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ സംഭവത്തിൽ പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്. സ്വർണ്ണമാലയ്ക്ക് വേണ്ടിയാണ് കൊല നടത്തിയതെന്ന് മകൻ സുമേഷ് കുറ്റസമ്മതമൊഴി നൽകി. മദ്യപാനിയായ സുമേഷ് പണിക്കു പോയിരുന്നില്ലെന്നും തുടർന്ന് അച്ഛൻ്റെ മാല പണയം വെക്കാനാവശ്യപ്പെട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

തിങ്കളാഴ്ച്ച മുളയത്തെ അച്ഛന്റെ വീട്ടിലെത്തിയ സുമേഷ് ഇന്നലെ അച്ഛനെ ഒറ്റയ്ക്ക് കിട്ടാൻ മറ്റുള്ളവർ പുറത്തുപോകുന്നത് കാത്തിരുന്ന് പണയം വയ്ക്കാൻ മാല ആവശ്യപ്പെട്ടു. ഇത് നൽകാൻ അച്ഛൻ വിസമ്മതിച്ചു. തുടർന്ന് അവിടെയുണ്ടായിരുന്ന വടികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി. അടിയേറ്റ് അച്ഛൻ വീണതോടെ ചാക്കിൽ കെട്ടി പുറത്തേക്ക് വലിച്ചു കൊണ്ടു പോയി തൊട്ടടുത്ത പൊന്തക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മാല പണയം വെച്ച് മദ്യം വാങ്ങി കൂട്ടുകാർക്കൊപ്പം മദ്യപിച്ചു. രാത്രിയോടെ പുത്തൂരെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ പൊലീസ് പിന്നാലെ ഉണ്ടെന്നറിഞ്ഞ് സുമേഷ് വീടിന് പിൻഭാഗത്ത് ഒളിക്കാൻ ശ്രമിച്ചപ്പോൾ പിടിവീഴുകയായിരുന്നു. അറസ്റ്റിലായ സുമേഷിനെ വിശദമായി ചോദ്യം ചെയ്യും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!