കണ്ണൂർ താണയിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന 19 കാരനായ വിദ്യാർത്ഥി ദേവനന്ദ് എന്ന യുവാവ് ദാരുണമായി മരിച്ചു.
കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ് ( 19 ) ആണ് മരിച്ചത്
സ്കൂട്ടർ യാത്രികനെ ഇടിച്ച് ദേഹത്തൂടെ ബസ് കയറി ഇറങ്ങി കണ്ണൂർ – കൂത്തുപറമ്പ് റൂട്ടിലോടുന്ന അശ്വതി ബസാണ് വിദ്യാർത്ഥിയെ ഇടിച്ചത്.
മുന്നിൽ നിർത്തിയ കാറിന് പിന്നാലെ ദേവനന്ദ് സ്കൂട്ടർ നിർത്തിയിരുന്നു. പിന്നീട് കാറിന്റെ വലത് വശം വഴിയായി വീണ്ടും റോഡിലേക്കു കടക്കാൻ ശ്രമിക്കുമ്പോഴാണ് വേഗത്തിൽ വന്ന ബസ് സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചത്.