മയ്യിൽ :
വായന പക്ഷാചരണത്തിൻ്റെ ഭാഗമായി കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയവും വയോജനവേദിയുടെയും നേതൃത്വത്തിൽ കെ. ദാമോദരൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ കെ. പി. ചന്ദ്രൻ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. കെ. കെ. ശ്രീധരൻ നമ്പ്യാർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
വായനശാല ജോയിൻ സെക്രട്ടറി കെ. കെ. പ്രസന്ന സ്വാഗതവും വായനശാല വൈസ് പ്രസിഡണ്ട് അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

