കണ്ണാടിപറമ്പ ഓൺലൈൻ ✍️
ഹരിയാന:
ഹരിയാനയിലെ കർണാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആർട്ടിസ്റ്റ് & ആക്ടിവിസ്റ്റ്സ് (NIFAA) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ നിന്നുള്ള മികച്ച സാമൂഹ്യപ്രവർത്തകർക്കുള്ള “യൂത്ത് അവാർഡ്” പ്രഖ്യാപിച്ചു.
ജംഷീർ കെ.വിയും ( കണ്ണാടിപറമ്പ) രേഷ്മ എം.വി (മയ്യിൽ)യുമാണ് ഈ അവാർഡിന് അർഹരായത്. കഴിഞ്ഞ 5 വർഷത്തെ സാമൂഹ്യ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം അവാർഡുകൾ പ്രഖ്യാപിക്കുകയായിരുന്നു.
2025 സെപ്റ്റംബർ 20, 21, 23, 24 തീയതികളിൽ ന്യൂഡൽഹിയിലും ഹരിയാനയിലുമായി നടക്കുന്ന സിൽവർ ജൂബിലി സമാപന സമ്മേളനത്തിൽ, ഇന്ത്യൻ രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലാണ് അവാർഡ് വിതരണം ചെയ്യുന്നത്.