കണ്ണാടിപ്പറമ്പ് വനിതാ സഹകരണ സംഘത്തിന് നിക്ഷേപ സമാഹരണത്തിൽ രണ്ടാം സ്ഥാനം

Kannadiparamba online news

കണ്ണൂർ: സഹകരണ വകുപ്പിന്റെ 45-ാമത് നിക്ഷേപ സമാഹരണ കാലയളവിന്റെ ഭാഗമായി 2025 മാർച്ചിൽ നടന്ന നിക്ഷേപ സമാഹരണത്തിൽ മികച്ച പ്രകടനം നടത്തിയ കണ്ണാടിപ്പറമ്പ് വനിതാ സഹകരണ സംഘം, കണ്ണൂർ സർക്കിളിൽ വനിതാ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സർക്കിള്‍ യൂണിയന്‍ നൽകുന്ന പ്രത്യേക പുരസ്‌കാരം സംഘം ഏറ്റുവാങ്ങി.

സംഘം നേടിയ ഈ നേട്ടത്തിൽ പ്രധാന പങ്ക് വഹിച്ചു അംഗങ്ങളായ മെമ്പർമാർക്കും ഇടപാടുകാർക്കും സംഘടനയുടെ ഭരണ സമിതിയും ജീവനക്കാരും നന്ദി അറിയിച്ചു.

വനിതാ സഹകരണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചാണ് സംഘം ഈ അംഗീകാരം സ്വന്തമാക്കിയത്. സ്ത്രീശക്തീകരണത്തിനും സാമ്പത്തികസ്വാവലംബനത്തിനും ഈ മുന്നേറ്റം വലിയ മാതൃകയാകുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!